Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intimate Partner

കഴിഞ്ഞ വർഷം ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീ ഉറ്റവരാൽ കൊല്ലപ്പെട്ടു: യുഎന്‍ റിപ്പോര്‍ട്ട്

ന്യൂ​​​യോ​​​ര്‍ക്ക്: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഓ​​​രോ പ​​​ത്തു മി​​​നി​​​റ്റി​​​ലും ഒ​​​രു സ്ത്രീ ​​​അ​​​വ​​​ളു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​രാ​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു യു​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്.

സ്ത്രീ​​​ഹ​​​ത്യ​​​യ്‌​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ പു​​​രോ​​​ഗ​​​തി​​​യി​​​ല്ലെ​​​ന്നും സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ദി​​​ന​​​ത്തി​​​ൽ യു​​​എ​​​ൻ വി​​​മ​​​ൻ ഓ​​​ഫീ​​​സും യു​​​എ​​​ൻ ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് ക്രൈം ​​​ഓ​​​ഫീ​​​സും പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​ക​​​ദേ​​​ശം 50,000 സ്ത്രീ​​​ക​​​ളും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും അ​​​ടു​​​ത്ത പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ലോ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​​​ലോ കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​രി​​​ച്ച സ്ത്രീ​​​ക​​​ളി​​​ൽ 60 ശ​​​ത​​​മാ​​​ന​​​വും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ലോ, അ​​​ച്ഛ​​​ൻ, അ​​​മ്മാ​​​വ​​​ൻ, സ​​​ഹോ​​​ദ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ലോ ബ​​​ന്ധു​​​ക്ക​​​ളാ​​​ലോ ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

137 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടു​​​പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പ്ര​​​തി​​​ദി​​​നം 137 സ്ത്രീ​​​ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. ലിം​​​ഗ​​​സ​​​മ​​​ത്വ​​​ത്തി​​​നാ​​​യി നി​​​ര​​​ന്ത​​​രം ച​​​ര്‍ച്ച​​​ക​​​ള്‍ ന​​​ട​​​ക്കു​​​മ്പോ​​​ഴും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ സ്ത്രീ​​​ക​​​ളും പെ​​​ണ്‍കു​​​ട്ടി​​​ക​​​ളും വ​​​ലി​​​യ വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Latest News

Corehub Up